സുകുമാരൻ നായർക്ക് ബ്രാഹ്മണമേധാവികളുടെ കാര്യസ്ഥന്റെ റോൾ; എൻ എസ് എസിനെ രൂക്ഷമായി വിമർശിച്ച് വിഎസ്

  • 9
    Shares

ശബരിമല വിഷയത്തിൽ എൻ എസ് എസിനെ രൂക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദൻ. നായൻമാരെല്ലാം തന്റെ കാൽക്കീഴിലാണെന്നാണ് സുകുമാരൻ നായർ വിചാരിക്കുന്നത്. 2011ൽ എൻഎസ്എസിന് സമദൂരമായിരുന്നു ലൈൻ. ഇപ്പോൾ ദൂരം കുറഞ്ഞിട്ടുണ്ട്. ബിജെപിക്കും കോൺഗ്രസിനുമിടയിലെ പാലമായി സുകുമാരൻ നായർ അരങ്ങിലെത്തുകയാണ്.വർഗീയതയുടെ രാസത്വരകമായി പ്രവർത്തിക്കുകയാണ് എൻ എസ് എസെന്നും വിഎസ് വിമർശിച്ചു

ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥന്റെ റോളിലാണ് താനെന്നാണ് സുകുമാരൻ നായരുടെ നിലപാട്. സുകുമാരൻ നായരുടെ ഉള്ളിലിരുപ്പ് തുറന്നുകാണിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ബിജെപിയുടെയും എൻഎസ്എസിന്റെയും വാലായി രമേശ് ചെന്നിത്തല മാറരുത്. കോൺഗ്രസിന്റെ ആദ്യകാല ചരിത്രം ചെന്നിത്തല ഓർക്കുന്നത് നന്നായിരിക്കും. കെ സുധാകരനെ പോലുള്ളവർ തീവ്രനിലപാടുകൾ പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസിന്റെ കാൽചുവട്ടിലെ മണ്ണാണ് ഒലിച്ചുപോകുന്നതെന്നും വിഎസ് പറഞ്ഞു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *