മുഖ്യമന്ത്രിയുമായി നടന്ന ചർച്ച തൃപ്തികരമെന്ന് പന്തളം കുടുംബാംഗം; നിലപാടിൽ മാറ്റമില്ല

  • 44
    Shares

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് പന്തളം കുടുംബം പ്രതിനിധി ശശികുമാര വർമ. മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ശശികുമാര. ചർച്ച തൃപ്തികരമായിരുന്നു. തങ്ങളുടെ നിർദേശങ്ങൾ മുഖ്യമന്ത്രി അറിയിച്ചു. ആചാരങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.

മുഖ്യമന്ത്രി സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കി. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട പരിമിതികളും മറ്റും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങൾ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. തന്ത്രി കുടുംബാംഗങ്ങളുമായും പന്തളം കുടുംബാംഗങ്ങളുമായും ചർച്ച നടത്തിയ ശേഷമേ തീരുമാനം പറയാനാകുവെന്ന് ശശികുമാര വർമ പറഞ്ഞു. യുവതികൾ ദയവ് ചെയ്ത് ശബരിമലയിലേക്ക് വരരുതെന്ന് തന്ത്രി കണ്ഠര് രാജീവരും പ്രതികരിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *