പന്തളം കുടുംബത്തിന് ശബരിമല ക്ഷേത്രത്തിൽ യാതൊരു അധികാരവുമില്ല; തെളിവുകൾ നിരത്തി മുഖ്യമന്ത്രി

  • 42
    Shares

ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ടെന്ന പന്തളം കുടുംബത്തിന്റെ വാദഗതികളെ പൊളിച്ചുകളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ അവകാശവാദങ്ങൾ ആരും ്ഉന്നയിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരമില ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാത്രമാണ്.

1949ലെ കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് പന്തളം കുടുംബം പ്രതിനിധി ശശികുമാര പറഞ്ഞത്. എന്നാൽ ഇതിന്റെ വസ്തുതകളും മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ട് കാര്യങ്ങളാണ് കവനന്റിൽ കൈകാര്യം ചെയ്തിരുന്നത്. ഒന്ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നാകുന്ന കാര്യം. രണ്ട് തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലേക്കും കൊച്ചി രാജ്യത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾ കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കുമ്പോൾ 50 ലക്ഷം രൂപ സർക്കാർ നൽകണമെന്നുമുള്ള തീരുമാനവും കവനന്റിൽ പറയുന്നുണ്ട്.

കവനന്റിൽ പന്തളം കുടുംബം കക്ഷിയല്ല. തിരുവിതാംകൂറിന് രാജ്യവും രാജാധികാരവും അവർ അടിയറവ് വെച്ചിരുന്നു. കടക്കെണിയിൽ പെട്ടതാണ് കാരണം. രാജ്യവും എല്ലാവിധി ആദായങ്ങളും ശബരിമല ക്ഷേത്രത്തിന്റെ നടവരവ് അടക്കം തിരുവിതാംകൂറിന് വിട്ടുകൊടുത്തു. ഇത്തരം അധികാരങ്ങൾ പണ്ടേ ഇല്ലാതായതാണ്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂറിന്റെ സ്വത്തായിരുന്നു. പിന്നീട് തിരുകൊച്ചിയുടേതായി. പിന്നീട് കേരളത്തിന്റെ സ്വത്തായും മാറി. ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർഡ് എന്ന സ്വതന്ത്ര ബോർഡ് ഉണ്ടാക്കിയത് മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ശബരിമല. നിയമപരമായി ശബരിമലയുടെ ഏക അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *