ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • 8
    Shares

ശബരിമലയിലെ സ്ത്രീ പ്രവേശനമടക്കമുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലയ്ക്കലിലും പമ്പയിലും സംഘ്പരിവാർ നടത്തിയ അക്രമസംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. മണ്ഡലകാലത്ത് ശബരിലയിൽ താത്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട ഹർജിയിൽ സർക്കാർ ഇന്ന് വിശദീകരണം നൽകും.

1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലിലും നിയമിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇത് രാഷ്ട്രീയതാത്പര്യങ്ങൾ പ്രകാരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. തിരക്ക് നിയന്ത്രിക്കാനെന്ന രീതിയിൽ പോലീസ് സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിൻ മേലുള്ള കടന്നുകയറ്റമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരാണ് എതിർ കക്ഷികൾ

Leave a Reply

Your email address will not be published. Required fields are marked *