ബിജെപിയുടെ ലക്ഷ്യം ശബരിമലയുടെ പവിത്രത നശിപ്പിക്കണം, കേരളത്തിൽ കലാപമുണ്ടാക്കണം: മുഖ്യമന്ത്രി

  • 19
    Shares

ശബരിമല പ്രശ്‌നം മുൻനിർത്തി കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്ക് ഉദ്ദേശ്യമില്ല. ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള തന്നെ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കൊടിയെടുക്കാതെ ഇവർക്കൊപ്പം ചേർന്നോളു എന്ന് ആഹ്വാനം ചെയ്തവർ ബിജെപിയുടെ അജണ്ട പുറത്തായപ്പോൾ പ്രതികരിക്കാത്തത് ആശ്ചര്യകരമാണ്. ബിജെപിയും ഇടതുപക്ഷവും മാത്രമാണ് ശബരിമല സമരം കഴിയുമ്പോൾ ബാക്കിയുണ്ടാകുക എന്ന് ശ്രീധരൻ പിള്ള പറഞ്ഞപ്പോൾ ആ പൂതി മനസ്സിലിരിക്കട്ടെയെന്ന് പറയാൻ ഒരു കോൺഗ്രസ് നേതാവിനുമായില്ല.

സവർണ മേധാവിത്വത്തിന് ശബരിമലയുടെ കാര്യത്തിൽ പ്രത്യേക അജണ്ടയുണ്ട്. സവർണ മേധാവിത്വം നല്ല നിലയിൽ അല്ല ശബരിമലയെ കണ്ടുകൊണ്ടിരിക്കുന്നതെന്നും പിണറായി ആരോപിച്ചു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *