സുപ്രീം കോടതി വിധിയെ കുറിച്ച് കണ്ണന്താനത്തിന് മിണ്ടാട്ടമില്ല; വ്യാജ പ്രചാരണങ്ങൾക്ക് ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാറുകാരെന്ന് മുഖ്യമന്ത്രി

  • 34
    Shares

വ്യാജപ്രചാരണത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാരുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിനിടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സംഘപരിവാറിന്റെ വ്യാജ പ്രാചരണങ്ങളെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കെ സുരേന്ദ്രൻ ഇരുമുടി കെട്ട് രണ്ട് തവണ വലിച്ചെറിഞ്ഞതും സ്റ്റേഷനിലുളള എസ്പി ഇത് എടുത്ത് കൊടുക്കുന്നതും എല്ലാവരും കണ്ടതാണ്. ശബരിമല ഭക്തന്റെ നെഞ്ചിൽ പോലീസ് ചവിട്ടിയെന്ന തരത്തിൽ വ്യാജ ചിത്രം രാജ്യവ്യാപകമായി പ്രചരിപ്പിച്ചവരാണ് ഇവർ.

സാധാരണ ഗതിയിൽ തീർഥാടന കാലത്ത് ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ ശബരിമല തീർഥാടകരെയും പത്തനംതിട്ട ജില്ലയെയും ഒഴിവാക്കാറുണ്ട്. എന്നാൽ ഇത്തവണ ഇത്തരമൊരു വിട്ടുവീഴ്ചയും സംഘപരിവാർ നടത്തിയില്ല. വർഗീയധ്രൂവീകരണത്തിന് വരെ അവർ ശ്രമിച്ചു. തലശ്ശേരി മാർക്കറ്റ്, പാനൂർ, കതിരൂർ, ശ്രീകാര്യം എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗത്തെ ആക്രമിക്കുന്ന രീതി വരെയുണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രി ശബരിമല സന്ദർശിക്കാനെത്തി. എന്നാൽ അദ്ദേഹത്തിന് സുപ്രീം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. സുപ്രീം കോടതിവിധിയിൽ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *