ശബരിമല സ്ത്രീപ്രവേശനം: മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്

  • 5
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന് നടക്കും. എൻ എസ് എസ്, എസ് എൻ ഡി പി അടക്കമുള്ള സാമുദായിക സംഘടനകൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.

സർക്കാരിനെതിരെ എൻ എസ് എസ് രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ സർക്കാർ അനുകൂല നിലപാട് കൊണ്ടാണ് എസ് എൻ ഡി പി ശ്രദ്ധേയമായത്. ഇന്നത്തെ യോഗത്തിൽ ഇരു സംഘടനാ പ്രതിനിധികളും പങ്കെടുക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

പ്രതിപക്ഷ-സംഘപരിവാരങ്ങൾ ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനിടെയാണ് സർക്കാർ യോഗം വിളിച്ചിരിക്കുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *