ശബരിമലയെ പിടിച്ചെടുക്കാൻ ആർഎസ്എസിന്റെ ഗൂഢനീക്കം; രാഷ്ട്രീയ പോര് നേരിട്ടാകാം, ഭക്തരെ വിട്ടേക്കുവെന്ന് മുഖ്യമന്ത്രി

  • 38
    Shares

ശബരിമല വിഷയത്തിൽ ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകൾ നടത്തുന്ന മുതലെടുപ്പ് രാഷ്ട്രീയത്തെ തുറന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ സംഘപരിവാറിന്റെ അജണ്ടയാണ്. ശബരിമലയെ പിടിച്ചെടുക്കാനുള്ള കർസേവയാണ് ആർഎസ്എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ശബരിമലയിൽ തടഞ്ഞത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചവരെയാണ്. ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നുവിത്. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് പോലീസ് ഇടപെട്ടത്. ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഭക്തരെ ബലിയാടാക്കുകയാണ്. രാഷ്ട്രീയ പോരാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അത് നേരിട്ടാകാം. ശബരിമലയെ വേദിയാക്കരുതെന്നും ഭക്തരെ ഒഴിവാക്കാനും മുഖ്യമന്ത്രി പറഞ്ഞു

അറസ്റ്റിലായ ആർഎസ്എസ് നേതാക്കളുടെ പേരും പിണറായി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വനത്തിലൂടെയാണ് ഇവർ ശബരിമലയിൽ എത്തിയത്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. ശബരിമല പിടിച്ചെടുക്കാനുള്ള കർസേവകരായാണ് ഇവരെത്തുന്നത്. വൻ ഗൂഢാലോചനയാണ് പുറത്തുവരുന്നത്

ബിജെപി തങ്ങളുടെ അജണ്ട നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ സർക്കുലർ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ഇതിന് പിന്നാലെ സമരം മാർക്കിസ്റ്റ് പാർട്ടിക്കെതിരെയാണെന്ന് ശ്രീധരൻ പിള്ള പറയുകയും ചെയ്തു. നിങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഭക്തരെ ബലിയാടാക്കരുത്.

കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് രണ്ട് തവണ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞു. അദ്ദേഹമാണോ ഭക്തൻ. ധരിച്ച ഷർട്ട് സ്വയം വലിച്ചു കീറി പോലീസ് കീറിയതാണെന്ന് പറയുന്നു. നേരത്തെ ഒരാൾ പോലീസ് നെഞ്ചത്ത് ചവിട്ടുന്നതായി ഫോട്ടോ ഷൂട്ട് നടത്തി ചിത്രങ്ങളെടുത്ത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നു. ശബരിമലയെ ചൂണ്ടിക്കാട്ടി കലാപമുണ്ടാക്കുകയും ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ഇവരുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *