ശബരിമലയെ കലാപഭൂമിയാക്കാൻ സംഘ്പരിവാർ ശ്രമം, ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്ത്, മറിച്ചുള്ള അവകാശവാദം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി

  • 10
    Shares

ശബരിമലയെ സംഘർഷഭൂമിയാക്കുന്നതിന് സംഘ്പരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സു്രീം കോടതി വിധി നടപ്പാക്കുന്നതിന് സർക്കാർ ബാധ്യസ്ഥരാണ്. യുവതികൾക്കും ഭക്തർക്കും മാത്രമല്ല, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം നടന്നു.

തങ്ങൾ പറയുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യണം അല്ലാത്തപക്ഷം അവരെ ആക്രമിക്കുന്ന നിലപാട് പരസ്യമായി സംഘ്പരിവാർ സ്വീകരിച്ചു. അയ്യപ്പഭക്തർ ശബരിമലയിൽ കടന്നുവരുന്നതിനെതിരെയാണ് സമരം നടന്നത്. രാജ്യത്ത് നടക്കുന്ന നിയമവ്യവസ്ഥകളെ ലംഘിച്ചായിരുന്നു സമരം. അയ്യപ്പഭക്തർക്ക് സുരക്ഷ ഒരുക്കാനുള്ള ഉത്തരാവിദത്വം പോലീസിനുണ്ടായിരുന്നു. അത് അവർ നടപ്പാക്കി

ശബരിമലയിൽ ആക്രമണം അഴിച്ചുവിട്ടത് സംഘപരിവാറാണ്. അതുകൊണ്ടാണ് ശബരിമലയിൽ വരുന്ന സ്ത്രീകളുടെ വീടുകൾ ആക്രമിക്കപ്പെട്ടത്. കലാപഭൂമിയാക്കാനായിരുന്നു സംഘപരിവാർ ലക്ഷ്യമിട്ടത്. ക്രിമിനലുകളെ ശബരിമലയിൽ നിന്ന് പുറത്താക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതിൽ തെറ്റായ അവകാശം ആരും ഉന്നയിക്കണ്ട. ദേവസ്വം ബോർഡിന്റെ ചില്ലിക്കാശ് പോലും ആരും എടുക്കുന്നില്ല. സുപ്രീം കോടതി വിധി അട്ടിമറിക്കാൻ തന്ത്രിമാരും പരികർമികളും നടത്തിയത് അംഗീകരിക്കാനാകില്ല. പോലീസിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. മതവും ജാതിയും നോക്കിയല്ല പോലീസ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *