കോടതിവിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്; ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

  • 20
    Shares

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തരിക്കണ്ടം മൈതാനിയിൽ എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീം കോടതി വിധിയെ ഓർഡിനൻസ് കൊണ്ടോ നിയമനിർമാണം കൊണ്ടോ മറികടക്കാനാകില്ല. അയ്യപ്പ ഭക്തർ പ്രത്യേക മതവിഭാഗമല്ലെന്നതടക്കം കോടതി പറഞ്ഞിട്ടുണ്ട്. ആരാധന സ്വാതന്ത്ര്യം ഭരണഘടനയിൽ എല്ലാവർക്കും തുല്യമാണെന്നും കോടതി വ്യക്തമാക്കിയ കാര്യമാണ്.

ആർ എസ് എസിന്റെ ഭാഗമായി നിൽക്കുന്നവരാണ് സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ 2006ൽ പോയത്. ഇതിൽ സർക്കാരിനെ എതിർകക്ഷിയാക്കി. ഇതിനാൽ സർക്കാരിന് സത്യവാങ്മൂലം നൽകേണ്ട ബാധ്യതയുണ്ടായി. അടിസ്ഥാനപരമായ പ്രശ്‌നം പുരുഷനും സ്ത്രീക്കും തുല്യാവകാശം ഉണ്ടോയെന്നതാണ്. അത് തന്നെയാണ് എൽഡിഎഫിന്റെ സമീപനവും.

സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുമെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം. സർക്കാരിനെ തെറി പറഞ്ഞതു കൊണ്ടോ കുറ്റം പറഞ്ഞതു കൊണ്ടോ മറ്റൊരു നിലപാട് എടുക്കാനാകില്ല. എന്നിട്ടും തന്ത്രികുടുംബത്തെയും പന്തളം കുടുംബത്തെയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. അവർ വന്നില്ല. അത് അവരുടെ താത്പര്യമാണ്. വിശ്വാസികളുമായി സർക്കാർ ഏറ്റുമുട്ടലിനില്ല. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല

വിധി വന്നയുടനെ ആർ എസ് എസും കോൺഗ്രസ് തലപ്പത്ത് ഇരിക്കുന്നവരും അതിനെ സ്വാഗതം ചെയ്തു. എന്നാൽ പെട്ടെന്ന് ഇവരെല്ലാം മാറി. പ്രകോപനപരമായ പ്രസ്താവനകൾ നടത്തി. സംസ്‌കാരഹീനരായ ഒരു സംഘം നടത്തുന്ന പ്രവർത്തനത്തിനൊപ്പം ആർ എസ് എസും നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *