ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ മാറ്റി ഹൈക്കോടതി ഉത്തരവ്; ബാരിക്കേഡുകൾ നീക്കണം, രാത്രി 11 മണിക്ക് ശേഷം തീർഥാടകരെ തടയരുത്

  • 8
    Shares

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല നിരീക്ഷണസമിതിയുടെ റിപ്പോർട്ടിൻരെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്

രാത്രി 11 മണിക്ക് ശേഷം തീർഥാടകരെ തടയരുതെന്നും കെ എസ് ആർ ടി സി ടുവേ ടിക്കറ്റിന് നിർബന്ധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കലാകാരൻമാർക്ക് കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ടോയെന്ന കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകാനും കോടതി നിർദേശിച്ചു

നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം, ശുചിമുറിയിലെ ഫ്‌ളഷിംഗ് സൗകര്യമുള്ള ടാങ്കുകൾ വെക്കണം, നിലയ്ക്കലിൽ പോലീസിന് എയർ കണ്ടീഷൻ സൗകര്യമുള്ള താമസസ്ഥലം ഒരുക്കണമെന്നും സമിതിയുടെ ശുപാർശയിലുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *