ശബരിമല ക്ഷേത്രഭരണം കേന്ദ്രത്തെ ഏൽപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ

  • 8
    Shares

ശബരിമല ക്ഷേത്ര ഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് മുൻ ബോർഡ് പ്രസിഡന്റും കോൺഗ്രസിന്റെ നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമല രാജ്യാന്തര ദേവാലയമാണ്. രാജ്യാന്തര ദേവാലയമെന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭക്തരുടേതായ ഭരണ സംവിധാനം ശബരിമലക്ക് ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

പ്രതിഷേധങ്ങൾക്ക് പല രൂപങ്ങളുമുണ്ടാകുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. സംഘ്പരിവാർ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കാൻ കഷ്ടപ്പെടുകയായിരുന്നു കോൺഗ്രസ് നേതാവ്. ശബരിമല വിഷയം നിയമയുദ്ധത്തിലൂടെ തീരുകയുള്ളുവെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *