സമര കേന്ദ്രം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയ തീരുമാനത്തിനെതിരെ മുരളീധരൻ; ഒത്തുതീർപ്പ് ആത്മമാഭിമാനമുള്ള ബിജെപിക്കാരൻ സഹിക്കില്ല: സംസ്ഥാന നേതൃത്വത്തിൽ പാളയത്തിൽ പട

  • 10
    Shares

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരങ്ങളുടെ കേന്ദ്രം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എംപിയും മുൻ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരൻ. പി എസ് ശ്രീധരൻ പിള്ളയെ ഉന്നംവെച്ച വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്. സമരത്തിൽ നിന്ന് പിൻരമാറാനുള്ള തീരുമാനം ആത്മാഭിമാനമുള്ള ഒരു ബിജെപിക്കാരനും അംഗീകരിക്കാൻ കഴിയില്ലെന്ന് മുരളീധരൻ പറഞ്ഞു

ഒത്തുതീർപ്പിന് ഒരു സംസ്ഥാന പ്രസിഡന്റും തയ്യാറാകുമെന്ന് തോന്നുന്നില്ല. സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കാൻ പ്രവർത്തകർ അനുവദിക്കില്ല.ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നത് വിശ്വാസികളാണ്.അത് തുടർന്നുമുണ്ടാകും. ശബരിമല വിഷയത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും മുരളീധരൻ പറഞ്ഞു

കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് സമരത്തിൽ നിന്ന് പിന്നോട്ടുപോകാൻ ബിജെപി തീരുമാനിച്ചത്. ഇതിന് പിന്നാലെ സംഘടനാ സെക്രട്ടറി വിളിച്ച ഭാരവാഹി യോഗത്തിൽ നിന്നും വി മുരളീധരൻ വിഭാഗം വിട്ടുനിന്നിരുന്നു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *