ശബരിമലയിലെ സമരത്തിൽ നിന്ന് ബിജെപി പിന്നോട്ടേക്കെന്ന് സൂചന; കേന്ദ്രതലത്തിൽ സമരരീതി ചർച്ച ചെയ്യുമെന്ന് ശ്രീധരൻ പിള്ള

Loading...
  • 10
    Shares

ശബരിമലയിൽ നടത്തി വന്ന സമരത്തിൽ നിന്ന് ബിജെപി പിൻമാറുന്നതായി സൂചനകൾ. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി സമരം നടത്തുന്നില്ല. നിലയക്കലിൽ പോലീസ് സ്‌റ്റേഷനിലേക്ക് നടത്താനിരുന്ന യുവമോർച്ച മാർച്ചും ഉപേക്ഷിച്ചിട്ടുണ്ട്.

സമരത്തിന്റെ രീതി മാറ്റുകയാണെന്നും സംസ്ഥാന വ്യാപകമായി നടത്താനാണ് നീക്കമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വിശദീകരിക്കുന്നത്. കേന്ദ്രനേതൃത്വവും ശബരിമല കർമസമിതിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കും. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ലെന്നും എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു

അതേസമയം ശബരിമലയിൽ പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. ഹൈക്കോടതി ഇടപെടൽ ഭക്തർക്ക് അനുകൂലമാണെന്ന് വിലയിരുത്തിയാണ് നിലവിൽ സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനമെന്നറിയുന്നു. എന്നാൽ ശബരിമല സമരത്തിൽ നിന്ന് പിൻമാറുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം

കെ സുരേന്ദ്രനെ തടങ്കലിൽ വെക്കുന്നതിനെതിരെ സമരം തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ ആളുകൾ കുറഞ്ഞാൽ വരുമാനം ലഭിക്കാതെ അന്തിത്തിരി വെക്കാൻ സാഹചര്യമില്ലാത്ത ക്ഷേത്രങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകും. അതിന് സർക്കാരാണ് ഉത്തരവാദികളെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *