അമ്പത് പിന്നിട്ട സ്ത്രീയെയും കടത്തിവിടാതെ പ്രതിഷേധക്കാർ; സന്നിധാനത്ത് സംഘർഷം

  • 5
    Shares

ശബരിമലയിൽ പ്രായപരിധി പിന്നിട്ട സ്ത്രീയെയും കടത്തിവിടാതെ കലാപകാരികളുടെ കയ്യേറ്റ ശ്രമം. അന്യസംസ്ഥാനത്ത് നിന്നെത്തിയ സ്ത്രീയെയാണ് ഇവർ തടഞ്ഞത്. സന്നിധാനം നടപന്തൽ വരെ സുഗമമായി ഇവർ എത്തിയെങ്കിലും പെട്ടെന്നാണ് നാല് ഭാഗത്ത് നിന്നും ചിലയാളുകൾ ഓടിക്കൂടിയതും ഇവരെ തടഞ്ഞതും

തുടർന്ന് പോലീസെത്തി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ഇവരെ വളരെ പണിപ്പെട്ട് കടത്തിവിടുകയായിരുന്നു. ഇവർ സുഗമമായി പതിനെട്ടാംപടി കയറാനുള്ള സൗകര്യവും ഒരുക്കി കൊടുത്തു. തമിഴ്‌നാട് സ്വദേശി ലതയെയാണ് കലാപകാരികൾ തടഞ്ഞത്

ശബരിമലയിൽ ഭക്തരെന്ന നിലയിൽ ചിലർ തമ്പടിച്ച് നിൽക്കുന്നതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവങ്ങൾ. യുവതി സന്നിധാനത്തേക്ക് എത്തുന്നതായി പെട്ടെന്ന് വിവരം പരക്കുകയും നാല് ഭാഗത്തുമായി ചിതറി കിടന്നവർ പെട്ടെന്ന് ഒരുമിച്ച് കൂടി ഈ സ്ത്രീയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *