നിരാഹാരം രാധാകൃഷ്ണൻ സ്വയമേറ്റെടുത്തതെന്ന് ശ്രീധരൻ പിള്ള, പാർട്ടി ഏൽപ്പിച്ചതെന്ന് രാധാകൃഷ്ണൻ; ഏതെങ്കിലുമൊന്ന് ഉറപ്പിക്കൂ എന്ന് സോഷ്യൽ മീഡിയ

  • 12
    Shares

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ സമരം ആരംഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നിരാഹാര സമരമാണ് നടത്തുന്നത്. സമരം എ എൻ രാധാകൃഷ്ണൻ സ്വയം ഏറ്റെടുത്തതാണെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. എന്നാൽ സ്വയം ഏറ്റതല്ലെന്നും പാർട്ടി ചുമതല നിർവഹിക്കുകയാണെന്നുമാണ് രാധാകൃഷ്ണൻ പറഞ്ഞത്.

ഇതോടെ സോഷ്യൽ മീഡിയയിൽ ബിജെപിക്കെതിരെ പുതിയ പരിഹാസവും ഇറങ്ങി. ഏതെങ്കിലും ഒന്നുറപ്പിക്ക് സംഘികളെ എന്നാണ് മിക്കവരും വാർത്തയോട് പ്രതികരിക്കുന്നത്. നിരാഹാര സമരം എഎൻ രാധാകൃഷ്ണൻ സ്വയം ഏറ്റെടുത്തതാണെന്നും പിണറായി വിജയൻ എഎൻ രാധാകൃഷ്ണന്റെ പേര് കേൾക്കുമ്പോ തന്നെ വിറയ്ക്കുകയാണെന്നുമായിരുന്നു ശ്രീധരൻ പിള്ള പ്രസംഗിച്ചത്.

എന്നാൽ പാർട്ടി ഏൽപ്പിച്ച ചുമതലയാണ് നിർവഹിക്കുന്നത് സ്വയമേറ്റെടുത്തതല്ല എന്നായിരുന്നു എ എൻ രാധാകൃഷ്ണൻ പറഞ്ഞത്. ശ്രീപത്മനാഭന്റെയും അയ്യപ്പന്റെയും അനുഗ്രഹത്തോടെ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാധാകൃഷ്ണൻ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *