നട അടച്ചിടേണ്ടി വരുമെന്ന് തന്ത്രി; പൂജ നിർത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധം

Loading...
  • 61
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധിയെ തുടർന്ന് രണ്ട് യുവതികൾ നടപന്തൽ വരെ എത്തിയതോടെ ശബരിമലയിൽ അതിനാടകീയ രംഗങ്ങൾ. തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും പരികർമികൾ പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്ന് ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. യാതൊരു കാരണവശാലും ക്ഷേത്രത്തിൽ ആചാര ലംഘനമുണ്ടാകാൻ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് പൂജ നിർത്തിവെച്ച് പ്രതിഷേധിക്കുന്നത്.

അതേസമയം യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന് തന്ത്രി അറിയിച്ചു. പന്തളം കൊട്ടാരത്തെ തന്ത്രി ഇക്കാര്യം അറിയിച്ചു. ആചാരം ലംഘിച്ചാൽ നട അടയ്ക്കാൻ പന്തളം കുടുംബം നിർദേശം നൽകി. പരിഹാര ക്രിയകൾ വേണ്ടിവരുമെന്നാണ് തന്ത്രി പറയുന്നത്.

ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് ഇന്ന് രാവിലെ മല കയറാൻ ആരംഭിച്ചത്. എന്നാൽ നടപ്പന്തലിൽ എത്തിയതോടെ ഇവരെ പ്രതിഷേധക്കാർ തടയുകയായിരുന്നു. ശബരിമല ആക്ടിവിസ്റ്റുകൾക്ക് വാശി തീർക്കാനുള്ള സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ഇതിന് പിന്നാലെ വ്യക്തമാക്കുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *