ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു; പോലീസ് എത്തി തിരിച്ചിറക്കി

  • 19
    Shares

ശബരിമലയിൽ ദർശനത്തിന് എത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. പമ്പയിൽ നിന്ന് കാനനപാതയിലേക്ക് കടന്ന യുവതികളെയാണ് പ്രതിഷേധക്കാർ തടഞ്ഞത്.

ആന്ധ്രസ്വദേശിനികളായ കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാനെത്തിയത്. പതിനഞ്ചംഗ സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു. പോലീസിന്റെ കണ്ണിൽപോലും പെടാതെയാണ് ഇവർ കാനനപാതയിൽ എത്തിയത്. പ്രതിഷേധം ആരംഭിച്ചതോടെയാണ് പോലീസ് വിവരമറിയുന്നതും

വനിതാ പോലീസിന്റെ സഹായത്തോടെയാണ് യുവതികളെ താഴെ എത്തിച്ചത്. ഇവരെ പമ്പ സ്റ്റേഷനിൽ കൊണ്ടുപോയി. പതിവ് ശരണംവിളികളുമായി പ്രതിഷേധക്കാരും പുറകെ പോയിട്ടുണ്ട്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *