സ്ത്രീകളെ തടഞ്ഞ് അക്രമവും പ്രതിഷേധവും; ശബരിമല നട നാളെ അടക്കും

  • 9
    Shares

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ പോലും വെല്ലുവിളിച്ച് ഹൈന്ദവ സംഘടനകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കെ യുവതികൾക്ക് പ്രവേശിക്കാനാകാതെ ശബരിമല. തുലാമാസ പൂജക്ക് ശേഷം നാളെ ശബരിമല നട അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിലായി സുപ്രീം കോടതി വിധിയിൽ വിശ്വസിച്ച് മല കയറാനെത്തിയ യുവതികൾക്ക് കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കൂടാതെ ഗുണ്ടകളെ ഉപയോഗിച്ച് ഇവരുടെ വീടുകൾ അതേ സമയം തന്നെ തകർക്കുകയും ചെയ്തിരുന്നു. ഇതോടെ വ്യക്തമായ സന്ദേശമാണ് പ്രതിഷേധകരെന്ന നിലയിൽ തമ്പടിച്ചിരിക്കുന്ന ആളുകൾ നൽകുന്നത്.

മല കയറാൻ എത്തിയാൽ തങ്ങൾ മാത്രമല്ല, വീട്ടിലുള്ളവരും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭീതി യുവതികൾക്ക് നൽകുക എന്നതാണ് അക്രമികളുടെ ഉദ്ദേശ്യം. ഇവർക്ക് ബിജെപി, കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുമുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യം മനസ്സിലാകാതെ നിഷ്‌കളങ്കരായ വിശ്വാസികളും ഇവർക്കൊപ്പം ചേരുന്നതായും പോലീസ് കരുതുന്നു. അതേസമയം നാളെ നട അടക്കാനിരിക്കെ കൂടുതൽ യുവതികൾ ദർശനത്തിന് എത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗം നൽകുന്ന വിവരം.

വിവിധ ഹിന്ദു സംഘടനാ പ്രവർത്തകരും നേതാക്കളും സന്നിധാനത്ത് തങ്ങുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *