ശബരിമല: കേന്ദ്രത്തിന് ഇടപെടാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ശ്രീധരൻപിള്ള
ശബരിമല പ്രശ്നത്തിൽ കേന്ദ്രത്തിന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. നിയമസഭ ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രത്തിൽ ഇടപെടാനാകൂ. ഇതിനാൽ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
വിശ്വാസികളായ സ്ത്രീകൾ വിധിക്ക് എതിരാണ്. ബിജെപി നിയമസഭ വിളിച്ചു ചേർക്കാൻ നേരത്തെ ആവശ്യപ്പെട്ടതാണ്. നിയമസഭ വിളിച്ചു ചേർത്ത് പ്രമേയം പാസാക്കാണം. കേന്ദ്രസർക്കാരിനോട് വിഷയത്തിൽ ഇടപെടാൻ രേഖാ മൂലം ആവശ്യപ്പെടണം. എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു