പ്രതിഷേധം യുവതി പ്രവേശനത്തിനെതിരെ: നിലപാട് അറിയിച്ച് ശ്രീധരൻ പിള്ള
ശബരിമലയിൽ ബിജെപി നടത്തുന്ന സമരം യുവതി പ്രവേശനത്തിന് എതിരെയാണെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. സ്ത്രീ പ്രവേശനത്തിന് എതിരെയല്ല സമരം, യുവതി പ്രവേശനത്തിന് എതിരെയാണ്. ഇതുസംബന്ധിച്ച് ജനുവരി 22ന് സുപ്രീം കോടതിയിൽ നിന്ന് അന്തിമ വിധി വരുമെന്നാണ് കരുതുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു
കേരളത്തിൽ വളരെ ദൗർഭാഗ്യകരമായ സ്ഥിതിയാണ്. സർക്കാർ പോലീസുകാരെ കയറൂരി വിട്ടിരിക്കുകയാണ്. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നു. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകും. കെ സുരേന്ദ്രനെതിരെ കള്ളക്കേസുകൾ ചമച്ചിരിക്കുന്നു. പത്തോളം കേസുകൾ പുതിയതായി കൊണ്ടുവരുന്നതായി അറിയുന്നു. സുരേന്ദ്രൻ ഒറ്റയ്ക്കല്ലെന്നും നിയമാനുസൃതം പോരാടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു