പ്രതിഷേധം ശക്തമായി; സന്നിധാനത്തേക്ക് എത്താനാകാതെ യുവതികൾ തിരിച്ചിറങ്ങുന്നു

  • 22
    Shares

ശബരിമലയിലേക്ക് ഇന്ന് രാവിലെ പമ്പയിൽ നിന്നും പുറപ്പെട്ട യുവതികൾ ഒടുവിൽ തിരിച്ചിറങ്ങി. നടപ്പന്തൽ വരെ എത്തിയ യുവതികൾ രണ്ട് മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇപ്പോ തിരിച്ചിറങ്ങുന്നത്. യുവതികൾ പതിനെട്ടാം പടി കയറിയാൽ നട അടച്ചിടുമെന്ന് തന്ത്രി ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ ഐജി ശ്രീജിത്ത് യുവതികളുമായി സംസാരിക്കുകയും ഇവർ മടങ്ങാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു

ആന്ധ്രാ സ്വദേശിയും മാധ്യമപ്രവർത്തകയുമായ കവിതയും കൊച്ചി സ്വദേശി രഹ്ന ഫാത്തിമയുമാണ് രാവിലെ ഏഴ് മണിയോടെ കനത്ത പോലീസ് സുരക്ഷയിൽ നടപന്തൽ വരെ എത്തിയത്. ഇവിടെ നിന്ന് പ്രതിഷേധക്കാർ ഇവരെ തടഞ്ഞു. തുടർന്ന് പോലീസ് സർക്കാരുമായി ബന്ധപ്പെട്ടു. ഇവർ ആക്ടിവിസ്റ്റുകളാണെന്നും ഭക്തരെന്നും സർക്കാർ മനസ്സിലാക്കി. തുടർന്ന് ആക്ടിവിസ്റ്റുകൾക്ക് വാശി തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു

സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ ഇവർക്ക് മടങ്ങേണ്ട സാഹചര്യം ഉടലെടുത്തു. തൊട്ടുപിന്നാലെ തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും പരികർമികൾ പൂജ നിർത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. യുവതികൾ കയറിയാൽ നട അടച്ച് വീട്ടിൽ പോകുമെന്ന് തന്ത്രി ഭീഷണി മുഴക്കുകയും ചെയ്തു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *