കൈ മുറിച്ച് ചോര വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കും; പുതിയ സമര മാർഗവുമായി രാഹുൽ ഈശ്വർ

  • 14
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം ചോര വീഴ്ത്തി അശുദ്ധമാക്കാൻ ആളെ നിർത്തിയിരുന്നതായി സവർണ ഹിന്ദു വക്താവ് രാഹുൽ ഈശ്വർ. എറണാകുളം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളനത്തിലാണ് രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്. ക്ഷേത്രത്തിൽ ചോര വീഴ്ത്തി അശുദ്ധമാക്കാനായി 20 വിശ്വാസികൾ സന്നിധാനത്തുണ്ടായിരുന്നു. ചോരയോ മൂത്രമോ വീണാൽ ക്ഷേത്രം മൂന്ന് ദിവസം അടച്ചിടണം.

നവംബർ 5ന് ക്ഷേത്രം തുറക്കുമ്പോൾ നാമജപവുമായി വിശ്വാസികൾ സന്നിധാനത്തുണ്ടാകും. വിശ്വാസം സംരക്ഷിക്കാൻ കൈ മുറിച്ച് ചോര വീഴത്തി ക്ഷേത്രം അശുദ്ധമാക്കാൻ തയ്യാറുള്ളവരും ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലുണ്ടാകും. ക്ഷേത്രം തുറക്കുന്നതും അടക്കുന്നതും തന്ത്രിയുടെ അവകാശമാണ്. ആചാര ലംഘനമുണ്ടായാൽ ക്ഷേത്രമടക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. ദേവസ്വം ബോർഡിന് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിലാണ് ചുമതലയെന്നും രാഹുൽ ഈശ്വർ പറഞ്ഞു

മുഖ്യമന്ത്രി സ്വാമി അയ്യപ്പന് മുന്നിൽ പരാജയപ്പെട്ടു. ജാതികാർഡ് ഇറക്കുകയാണ് മുഖ്യമന്ത്രിയെന്ന വിചിത്രമായ വാദവും രാഹുൽ ഈശ്വർ ആരോപിച്ചു. ജാതിസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസ് നൽകുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *