ശബരിമലയിൽ പണം ഇടരുതെന്ന് ഇതരസംസ്ഥാനങ്ങളിലെ ഭക്തരോട് പറയും: രാഹുൽ ഈശ്വർ

  • 17
    Shares

ശബരിമലയിൽ പ്രായമുള്ള സ്ത്രീകളെ പോലും അക്രമിക്കുകയും കലാപം സൃഷ്ടിച്ച് അഴിഞ്ഞാടുകയും ചെയ്ത സംഘപരിവാർ ക്രിമിനലുകൾക്ക് പിന്തുണയുമായി സവർണഹിന്ദു വക്താവ് രാഹുൽ ഈശ്വർ. ശബരിമലയിൽ ആർ എസ് എസ് പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ല. ആക്രമണങ്ങൾ നടത്തിയത് തീവ്രനിലപാടുള്ള ചില വ്യക്തികളാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ദേവസ്വം ബോർഡ് അയ്യപ്പന്റെ കാശെടുത്ത് അയ്യപ്പനെതിരെ വാദിക്കരുത്. ഇങ്ങനെ ചെയ്താൽ തീവ്ര പ്രതിഷേധത്തിലേക്ക് പോകും. തിരിച്ചടികൾ ഉണ്ടാകും. 1248 ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ട്. ഭക്തർ ഹുണ്ടികയിൽ കാശ് ഇട്ടില്ലെങ്കിൽ ക്ഷേത്രങ്ങൾ നിലനിൽക്കില്ല. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന ഭക്തരോട് ശബരിമലയിൽ പണം ഇടരുതെന്ന് ക്യാമ്പയിൻ ചെയ്യുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ടിജി മോഹൻദാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജി എതിർക്കും. അയ്യപ്പന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണ് ടി ജി മോഹൻദാസിന്റെ വർഗീയവാദപരമായ ഹർജി. ഒരു കാരണവശാലും അംഗീകരിക്കില്ല


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *