ദർശനം നടത്താതെ മാലയൂരില്ല; വിശ്വാസികളുടെ കൂടെ പിന്തുണയോടെ ശബരിമല കയറാനാണ് താത്പര്യം: കൊച്ചിയിലെത്തിയ യുവതികൾ

  • 24
    Shares

ശബരിമല ദർശനം നടത്താതെ മാലയൂരില്ലെന്ന് ശബരിമലയിലേക്ക് പോകാനായി കൊച്ചിയിലെത്തിയ ആറ് യുവതികൾ. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിശ്വാസി സമൂഹത്തിന്റെ കൂടി പിന്തുണയോടെ ശബരിമലയിലേക്ക് പോകാനാണ് താത്പര്യം. ശബരിമലയെ കലാപഭൂമിയാക്കാൻ താത്പര്യമില്ലെന്ന് ഇവർ വ്യക്തമാക്കി

സുപ്രീം കോടതി വിധിക്ക് പിന്നാലെ മാലയിട്ട് വ്രതമെടുക്കുന്ന കാര്യം ഫേസ്ബുക്ക് വഴി അറിയിച്ച കണ്ണൂർ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ളവരാണ് കൊച്ചിയിലെത്തിയത്. ശബരിമലയുടെ പേരിൽ കാട്ടിക്കൂട്ടുന്ന പ്രശ്‌നങ്ങളുടെ ഭാഗമാകാനില്ലെന്നും ഇവർ വ്യക്തമാക്കി. ഇവർ വാർത്താ സമ്മേളനം നടത്തുമ്പോൾ സംഘപരിവാർ പതിവുപോലെ നാമജപമെന്ന പേരിൽ പ്രതിഷേധവുമായി പ്രസ്‌ക്ലബ്ബിന് പുറത്ത് മുദ്രവാക്യം മുഴക്കി എത്തിയിരുന്നു. സംഘപരിവാർ ആക്രമണങ്ങളിൽ നിന്നും യുവതികളെ രക്ഷിക്കുന്നതിനായി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *