പോലീസ് നിർബന്ധിപ്പിച്ച് തിരിച്ചിറക്കിയെന്ന് യുവതികൾ; രേഷ്മയും ഷനിലയും നിരാഹാര സമരം തുടങ്ങി

Loading...
  • 14
    Shares

ശബരിമലയിൽ ദർശനത്തിനെത്തി സംഘപരിവാറിന്റെ നാമജപ സ്‌ക്വാഡ് തടഞ്ഞതിനെ തുടർന്ന് പോലീസ് തിരിച്ചിറക്കിയതിന് പിന്നാലെ നിരാഹാര സമരം ആരംഭിച്ച് യുവതികളായ രേഷ്മയും ഷനിലയും. നീലിമല വരെ എത്തിയ യുവതികളെ പ്രതിഷേധത്തെ തുടർന്ന് പോലീസ് തിരിച്ചിറക്കുകയായിരുന്നു.

ശബരിമല ദർശനത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് ഇരുവരെയും പോലീസ് തിരിച്ചിറക്കിയത്. സംരക്ഷണം നൽകാമെന്ന് പോലീസ് ഉറപ്പ് നൽകിയതാണ്. മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യമുണ്ടായിട്ടും അത് ചെയ്തില്ലെന്നും യുവതികൾ പറയുന്നു

103 ദിവസങ്ങളായി താൻ വ്രതം നോക്കുകയാണെന്ന് രേഷ്മ പറയുന്നു. ദർശനം നടത്താതെ ഇരിക്കാൻ സാധിക്കില്ല. മാല അഴിക്കണമെങ്കിൽ ദർശനം നടത്തണമെന്നും രേഷ്മ പറഞ്ഞു. ആദ്യം മൂന്ന് പേർ മാത്രമാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്. പിന്നീടാണ് ആളുകൾ കൂടിയതെന്നും ഷനില പറഞ്ഞു. ദർശനത്തിന് അവസരമൊരുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടില്ല. തങ്ങൾ രണ്ട് പേരും നിരാഹാരം തുടങ്ങിയതായും സുരക്ഷിത സ്ഥാനത്താണുള്ളതെന്നും രേഷ്മ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *