ശബരിമല സ്ത്രീ പ്രവേശനം: തന്ത്രികുടുംബം സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകി

  • 10
    Shares

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്രപ്രധാനമായ വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹർജി നൽകിയത്. രണ്ടുപേരും പ്രത്യേകം ഹർജികളാണ് നൽകിയത്

ആചാരങ്ങളെയും വിശ്വാസങ്ങളെയും കണക്കിലെടുക്കാത്ത വിധിയാണ് ഭരണഘടനാ ബഞ്ചിൽ നിന്നുണ്ടായത്. ക്ഷേത്ര അനുഷ്ടാനങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദു മതത്തിൽ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ടെന്നും ഹർജിയിൽ രണ്ട് തന്ത്രിമാരും പറയുന്നു. നേരത്തെ എൻ എസ് എസും പന്തളം കുടുംബവും സുപ്രീം കോടതിയിൽ റിവ്യു ഹർജികൾ നൽകിയിരുന്നു. ഈ മാസം 28ന് ശേഷമാണ് ഹർജികൾ സുപ്രീം കോടതി പരിഗണിക്കുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *