നിലയ്ക്കൽ കലാപത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം

  • 25
    Shares

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല മേഖലയിൽ നടത്തിയ കലാപത്തിൽ അറസ്റ്റിലായത് 1410 പേർ. ഇതിൽ 1250 പേരെ ജാമ്യത്തിൽ വിട്ടു. 160 പേരെ റിമാൻഡ് ചെയ്തു. 452 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത്

നിലയ്ക്കലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 18 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് ജാമ്യം ലഭിക്കുന്നതിനായി 13 ലക്ഷം രൂപ വീതം കെട്ടിവെക്കേണ്ടി വരും. പത്ത് പോലീസ് വാഹനങ്ങളും 18 കെ എസ് ആർ ടി സി ബസുകളും കലാപകാരികൾ തകർത്തിരുന്നു. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

എറണാകുളത്ത് നിന്ന് 310 പേരും പത്തനംതിട്ടയിൽ നിന്ന് 120 പേരും മലപ്പുറത്ത് നിന്ന് 133 പേരും ആലപ്പുഴയിൽ നിന്ന് 191 പേരും വയനാട്ടിൽ നിന്ന് 100 പേരും അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *