ശബരിമല കലാപം: അന്വേഷണം എങ്ങനെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

  • 7
    Shares

ശബരിമലയിൽ തീവ്രഹിന്ദു സംഘടനകൾ നടത്തിയ കലാപം ഏത് രീതിയിൽ അന്വേഷിക്കണമെന്ന് സർക്കാർ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സർക്കാരിന്റെ വിവേചനാധികാരത്തിൽ ഇടപെടില്ല. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണ്. മുൻകൂട്ടി നിർദേശം നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊല്ലം സ്വദേശി രാജേന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും രഹ്ന ഫാത്തിമ ശബരിമലയിൽ എത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ നിന്ന് മറച്ചുവെക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. തീരുമാനം യഥാസമയം അറിയിക്കാൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *