ശബരിമലയിലെ ആസൂത്രിത കലാപം: ഇതുവരെ അറസ്റ്റിലായത് 2825 പേർ

  • 9
    Shares

ശബരിമലയിൽ തീവ്രഹിന്ദു സംഘടനകൾ സുപ്രീം കോടതി വിധിക്കെതിരെയെന്ന പേരിൽ നടത്തിയ കലാപത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി. പ്രാർഥനാ യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിർദേശിച്ചിട്ടുണ്ട്.

അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 495 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹൈക്കോടതി ഇന്നലെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്താൽ മതിയെന്ന് ഇതിന് ശേഷം ഡിജിപി നിർദേശം നൽകിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *