ശബരിമല കലാപം: ഇതുവരെ അറസ്റ്റിലായത് 3557 പേർ

  • 8
    Shares

ശബരിമല കലാപവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായത് 52 പേർ. ഇതോടെ സംഭവത്തിൽ ഇതുവരെ 3557 പേരാണ് അറസ്റ്റിലായിരിക്കുന്നത്. 531 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നാനൂറോളം പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ 350 പേർ ഒളിവിലാണെന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം 210 പേരുടെ ഫോട്ടോ ആൽബം കൂടി പോലീസ് പുറത്തുവിട്ടിരുന്നു.

പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവള അധികൃതർക്ക് ചിത്രങ്ങൾ കൈമാറും

Leave a Reply

Your email address will not be published. Required fields are marked *