ഫ്‌ളക്‌സ് അടിച്ചും സെൽഫി എടുത്തും അറസ്റ്റ് വരിച്ചവർ; കേരളാ പോലീസിന് പണി ലാഭം

  • 46
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കലാപം നടത്തിയ സംഘ്പരിവാറുകാരെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്യുന്ന തിരക്കിലാണ് പോലീസ്. ഇതിനകം രണ്ടായിരത്തിലധികം പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ പലരും പോലീസിന്റെ കണ്ണിലേക്ക് സ്വയം ചെന്നു കയറിയതാണ് എന്നതാണ് സത്യം.

കേരളാ പോലീസിന്റെ പണി അക്രമികൾ തന്നെ കുറച്ചു കൊടുത്തു. ഫ്‌ളക്‌സ് അടിച്ചും സെൽഫി എടുത്തുമൊക്കെയാണ് ഇവർ അറസ്റ്റിലേക്ക് ചെന്നുകയറിയത്. ശബരിമലയിൽ കലാപം നടത്തിയ ശേഷം അത് വലിയ കാര്യമായി സ്വന്തം നാട്ടിൽ ഫ്‌ളക്‌സ് അടിച്ചു ഉയർത്തിയപ്പോൾ മനസ്സിൽ പോലും ഇവർ കരുതിക്കാണില്ല പുറകെ വരാൻ പോകുന്ന എട്ടിന്റെ പണിയെ കുറിച്ച്

ശബരിമലയിൽ ആചാര സംരക്ഷണമെന്ന പേരിൽ പോയി അക്രമപ്രവർത്തനങ്ങളെല്ലാം നടത്തി തിരിച്ചുവന്ന് ചിലർ ഫ്‌ളക്‌സ് അടിച്ചു. ചിലരാകട്ടെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട് സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും പോലീസിന് കാര്യങ്ങൾ എളുപ്പമായി. ഫോട്ടോ-വിവര സഹിതം അക്രമികളെ കയ്യോടെ തന്നെ പൊക്കി

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു ചിത്രം

പോലീസ് ഇതിനിടക്ക് 210 പേരുടെ ഫോട്ടോ സഹിതം ലൂക്ക് ഔട്ട് പുറത്തിറക്കി. തൊട്ടുപിന്നാലെ സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളിൽ നിയമസഹായം ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന പോസ്റ്റർ പ്രചരിക്കുകയും ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്ത നേതാക്കൾ പോലീസ് നടപടി വന്നതോടെ വലിയുകയും ചെയ്തതോടെ പോസ്റ്ററിൽ കണ്ട നമ്പറുകളിൽ ചിലർ സഹായത്തിനായി വിളിച്ചു. പക്ഷേ കോൾ ചെന്നത് പോലീസിലേക്കായിരുന്നു എന്നു മാത്രം. അങ്ങനെ സഹായം ചോദിച്ച് വിളിച്ചവരെയും പോലീസ് വളരെ ലളിതമായി തന്നെ അറസ്റ്റ് ചെയ്തു

നാമജപ റാലി എന്ന പേരില്‍ വഴി തടയുകയും വനിതകളായ മാധ്യമപ്രവര്‍ത്തകരെ വരെ അതിക്രൂരമായി മര്‍ദിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തവരെ കൂടാതെ സമൂഹ മാധ്യമങ്ങളില്‍ ഇരുന്ന് കലാപ ആഹ്വാനം നടത്തിയവരെ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നേതാക്കളുടെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ചവര്‍ ആകട്ടെ ഒറ്റയ്ക്ക് കേസുമായി നടക്കേണ്ട ഗതികേടിലുമാണ്. ചിലര്‍ സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ അബദ്ധം തുറന്നു സമ്മതിക്കുന്നുമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *