ശബരിമലയിലെ അവകാശങ്ങൾ തിരിച്ചുതരണം; ആദിവാസി ദളിത് സംഘടനകൾ പ്രക്ഷോഭത്തിന്

  • 13
    Shares

ശബരിമല ക്ഷേത്രത്തിൽ തങ്ങൾക്കുണ്ടായിരുന്ന അവകാശങ്ങൾ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ആദിവാസി ദളിത് സംഘടനകൾ. സമരപരിപാടികൽ ആലോചിക്കുന്നതിനായി ഈ മാസം 28ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൺവെൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്.

കേരളത്തിലെ എല്ലാ ദളിത് ആദിവാസി സംഘടനകളെയും സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് നീക്കം. വിവിധ ജാതികൾക്ക് ശബരിമലയിലുള്ള അധികാരങ്ങൾ അംഗീകരിക്കുക, മലയരയർ, ഊരാളി, മലമ്പണ്ടാരങ്ങൾ എന്നീ വിഭാഗങ്ങൾക്ക് ക്ഷേത്രത്തിലുണ്ടായിരുന്ന അധികാരങ്ങൾ തിരിച്ചുകൊടുക്കുക, ശബരിമലയിലെ ബഹുസ്വരത നിലനിർത്തുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് കേസിന് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആരെങ്കിലും കേസിന് പോകുകയാണെങ്കിൽ പിന്തുണക്കുമെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദൻ പറഞ്ഞു. യുവതി പ്രവേശനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ബിജെപിയും കോൺഗ്രസും ഇരട്ടത്താപ്പ് നടത്തുകയാണെന്നും ഗീതാനന്ദൻ ആരോപിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *