ശബരിമല സ്ത്രീ പ്രവേശനം: ആർഎസ്എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്ന് കോടിയേരി

  • 7
    Shares

ആത്മീയാചാര്യൻമാരെയും മഠാധിപതികളെയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആർ എസ് എസ് അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണണെന്നും കോടിയേരി ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി 11 വർഷം മുമ്പ് അമൃതാനന്ദമയി നിലപാട് എടുത്തിട്ടുണ്ട്. ആർ എസ് എസ് നിലപാട് മാറ്റിയത് കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്ന് കോടിയേരി ചോദിച്ചു. ആർഎസ്എസിന്റെ ഭക്തസംഗമത്തിൽ മഹത് വ്യക്തികൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടിയേരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *