ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ ഭക്തരെന്ന വ്യാജേന എത്തുന്നവരെന്ന് പോലീസ്

  • 7
    Shares

ശബരിമലയിൽ നടക്കുന്ന ഗുണ്ടാവിളയാട്ടത്തിന് പിന്നിൽ ഭക്തരെന്ന വ്യാജേന എത്തുന്നവരെന്ന് പോലീസ്. ശബരിമലയിൽ നടക്കുന്ന ആക്രമണങ്ങൾ ആസൂത്രിതമാണ്. വിശ്വാസികളുടെ വാഹനങ്ങൾ അടക്കം തടഞ്ഞു പരിശോധിച്ചതും പോലീസിനെ കല്ലെറിഞ്ഞ് കലാപമുണ്ടാക്കാനായി ശ്രമം നടത്തിയതും ആസൂത്രിതമാണ്.

സംഘ്പരിവാറുകൾ കലാപ ആഹ്വാനത്തിന് ശ്രമിക്കുന്ന വാട്‌സാപ്പ് ശബ്ദ സന്ദേശം നേരത്തെ മന്ത്രി കടകംപള്ളി പുറത്തുവിട്ടിരുന്നു. നിരവധി കെ എസ് ആർ ടി സി ബസുകളും പോലീസ് വാഹനങ്ങളുമാണ് ശബരിമലയിൽ തകർക്കപ്പെട്ടത്. മാധ്യമങ്ങളെ ഭക്തരെന്ന് വ്യാജ്യേന എത്തിയ ക്രിമിനൽ സംഘങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളുടെ ജീവനക്കാർ വരെ ക്രൂരമായി ആക്രമിക്കപ്പെട്ടു.

തീവ്ര ഹിന്ദു സംഘടനകൾ സംസ്ഥാനത്ത് ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. മലപ്പുറത്തും ചമ്രവട്ടത്തും ഹർത്താൽ അനുകൂല അക്രമികളുടെ കല്ലേറുണ്ടായി. മലപ്പുറത്ത് രണ്ട് പോലീസുകാർക്ക് കല്ലേറിൽ പരുക്കേറ്റു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *