കലാപത്തിന് സംഘ്പരിവാർ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവിട്ട് കടകംപള്ളി; ബിജെപി തെറ്റ് തുറന്നുപറയണം

  • 12
    Shares

ശബരിമല വിഷയത്തിൽ ബിജെപി കലാപശ്രമം നടത്തുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് അരാജകത്വത്തിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിക്ക് പിന്ിൽ ആർ എസ് എസുകാരാണ്. ആർ എസ് എസുകാരാണ് സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 12 വർഷം കേസ് നടത്തിയതും അവരാണ്

ശബരിമലയിൽ പ്രതിഷേധം നടത്താനായി ഇരുമുടി കെട്ടുമായി വരാൻ ആഹ്വാനം ചെയ്യുന്ന വാട്‌സാപ്പ് ശബ്ദസന്ദേശം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കടകംപള്ളി പുറത്തുവിട്ടു. തെറ്റ് പറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള തുറന്നുപറയണമെന്നും മന്ത്രി പറഞ്ഞു

സന്നിധാനത്ത് മുമ്പും അവലോകന യോഗം ചേർന്നിട്ടുണ്ട്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തീരുമാനിച്ച യോഗമായിരുന്നുവിത്. ഇതിനെ വിമർശിച്ച ശ്രീധരൻ പിള്ളയുടെ വിമർശനം തെറ്റാണ്. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് നിയമനിർമാണം നടത്താമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *