യുവതി പ്രവേശനത്തിൽ ഭക്തർക്കും ജനങ്ങൾക്കും പ്രതിഷേധമില്ല; സംഘപരിവാറിന്റേത് രാഷ്ട്രീയ ഗൂഢാലോചനയെന്നും മുഖ്യമന്ത്രി

  • 69
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ജനങ്ങളും ഭക്തരും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിന്ദുവും കനകദുർഗയും പ്രവേശിച്ചതിൽ ഭക്തർക്കോ ജനങ്ങൾക്കോ സ്വാഭാവിക പ്രതിഷേധമൊന്നുമുണ്ടായില്ല. ഇന്ന് നടക്കുന്ന ഹർത്താൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.

ഭരണഘടനാ പരമായ ഉത്തരവാദിത്വം പാലിക്കുകയാണ് സർക്കാർ ചെയ്തത്. സുപ്രീം കോടതി വിധിയുടെ ഭാഗമായി ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് സംഘപരിവാർ തുടക്കം മുതലെ ശ്രമിച്ചത്. ഇത്തരം സംഘർഷങ്ങളിൽ നിന്ന് ശബരിമലയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്.

യുവതികൾ ഹെലികോപ്റ്ററിലൊന്നുമല്ല ശബരിമലയിലേക്ക് പോയത്. സാധാരണ ഭക്തർ പോയതുപോലെ തന്നെയാണ് ഇവരും പ്രവേശിച്ചത്. അവർക്ക് പ്രത്യേക പരിഗണനകളൊന്നുമില്ലായിരുന്നു. മറ്റുള്ള ഭക്തർ തന്നെയാണ് ദർശനത്തിനെത്തിയ യുവതികളെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഹർത്താലിനെ ശക്തമായി നേരിടും. കള്ള പ്രചാരണങ്ങളുമായി ബിജെപി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *