ശബരിമല കലാപം: പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് കോടതി, അപേക്ഷ തള്ളി

  • 30
    Shares

ശബരിമലയിൽ വിശ്വാസത്തെ കൂട്ടുപിടിച്ച് സംഘ്പരിവാർ നടത്തിയ അക്രമപ്രവർത്തനങ്ങളിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പോലീസ് ഉദ്യോഗസ്ഥരെയും വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിച്ച ക്രിമിനലുകളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

പ്രതികൾക്ക് ജാമ്യം നൽകുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന ഗൗരവതരമായ പരാമർശം നടത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പത്ത് കെഎസ്ആർടിസി ബസുകളും 13 പോലീസ് വാഹനങ്ങളും മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും കല്ലെറിഞ്ഞും അടിച്ചും തകർത്തതിനാണ് അഞ്ച് പേരെ പോലീസ് പിടികൂടിയത്.

ഷൈലേഷ്, ആനന്ദ്, അശ്വിൻ, അഭിലാഷ്, കിരൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 24 ലക്ഷത്തോളം രൂപ കെഎസ്ആർടിസിക്കും പോലീസ് വാഹനങ്ങൾ തകർത്ത വകയിൽ 1,53,000 രൂപയും നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *