സംഘപരിവാർ ഹർത്താൽ: നഷ്ടം സെൻകുമാർ, ശ്രീധരൻ പിള്ള തുടങ്ങിയവരിൽ നിന്ന് ഈടാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • 23
    Shares

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിക്കാനെന്ന വ്യാജ്യേന സംസ്ഥാനത്ത് അക്രമം നടത്തി അഴിഞ്ഞാടൻ സംഘപരിവാർ നടത്തിയ ഹർത്താലുകളിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ശബരിമല കർമസമിതി, ബിജെപി പ്രവർത്തകരിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. ഹർത്താലുകളുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

ശബരിമല കർമസമിതി വൈസ് പ്രസിഡന്റുമായ ടി പി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ, ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, കെ പി ശശികല അടക്കമുള്ളവരാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരാനും സർക്കാർ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചു

ജനുവരി 2, 3 തീയതികളിൽ സംസ്ഥാനത്തുണ്ടായ ഹർത്താലുകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കെ എസ് ആർ ടി സിക്ക് മാത്രം മൂന്ന് കോടി മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 38.52 ലക്ഷം രൂപയുടെ പൊതുമുതൽ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. യഥാർഥ നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും. ഹർത്താലുമായി ബന്ധപ്പെട്ട് 990 കേസുകൾ രജിസ്റ്റർ ചെയ്തു. 32270 പേരെ പ്രതികളാക്കി. 150 പോലീസുകാർക്ക് പരുക്ക് പറ്റി. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരുക്കു പറ്റി. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും തകർത്തതായി സർക്കാർ കോടതിയെ അറിയിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *