ശബരിമല സംഘർഷം: ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

  • 7
    Shares

നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. സംഘർഷസമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു

സിപിഎം ഗ്രൂപ്പുകൾ വഴിയാണ് സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയതെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.

മറ്റ് രണ്ട് ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിൽ എത്തി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ളാഹ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അയ്യപ്പഭക്തൻ പോലീസ് നടപടിയിയിലാണ് മരിച്ചതെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഇതിനെ ശക്തമായ ഭാഷയിൽ കോടതി വിമർശിച്ചു. സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *