ശബരിമലയിലെ ആസൂത്രിത കലാപം: അറസ്റ്റിലായത് 2000ലധികം പേർ; 132 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം
ശബരിമലയിൽ തീവ്ര ഹിന്ദു സംഘടനകൾ ആസൂത്രിതമായി നടത്തിയ കലാപവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് 2000ലധികം പേരെ. സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കാനെന്ന വ്യാജ്യേന അക്രമം അഴിച്ചുവിടുകയും പൊതുമുതൽ നശിപ്പിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തവർക്ക് നേരെയാണ് കേസ്.
വിവിധ ജില്ലകളിൽ നിന്നായി 20161 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി മാത്രം 700 പേരെ അറസ്റ്റ് ചെയ്തു. 452 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1500 പേരെ ജാമ്യത്തിൽ വിട്ടു. നിരവധി വാഹനങ്ങളും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു
അറസ്റ്റിലായ 132 പേർക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പോലീസ് നടപടി തുടരുമെന്ന് തന്നെയാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്.