ശബരിമലയിലെ കലാപം; 210 അക്രമികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു

Loading...
  • 14
    Shares

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ തീവ്ര ഹിന്ദു സംഘടനകൾ നടത്തിയ കലാപത്തിൽ പങ്കെടുത്തവർക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി അക്രമം അഴിച്ചുവിട്ട 210 ക്രിമിനലുകളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ഇതിൽ 90 ശതമാനത്തിലധികം പേരും ആർ എസ് എസുകാരാണെന്ന് സംശയിക്കുന്നു

ഏഴ് ആൽബങ്ങളിലായി 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇരുപതോളം കേസുകളാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്. സംഘം ചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ, കെ എസ് ആർ ടി സി ബസുകൾ നശിപ്പിക്കൽ, എസ് പിയുടെ വാഹനം നശിപ്പിച്ചത്, വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചത് അടക്കം നിരവധി കേസുകളാണ് ഇവർക്കെതിരെയുള്ളത്.

വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തോളം പേർ ശബരിമല മേഖലയിൽ തമ്പടിച്ചാണ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *