സന്നിധാനത്തെ അക്രമം: 200 പേർക്കെതിരെ പോലീസ് കേസെടുത്തു
ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയ സ്ത്രീകളെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന 200 പേർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് ഇന്ന് സന്നിധാനത്ത് എത്തിയത്. പ്രായം അമ്പത് പിന്നിട്ടിരുന്നുവെങ്കിലും സന്നിധാനത്ത് തടിച്ചുകൂടിയ ഒരു സംഘം ഇവരെ ആക്രമിക്കുകയായിരുന്നു
ഒരു സ്ത്രീക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 വയസ്സ് പിന്നിട്ടില്ലെന്ന് ആക്രോശിച്ചാണ് അക്രമിസംഘം ഇവരെ ഉപദ്രവിച്ചത്. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്.