ശബരിമലയിൽ ഇന്ന് മുതൽ പോലീസിനെ വിന്യസിക്കും; ഇന്ന് മുതൽ നിരോധനാജ്ഞ

  • 5
    Shares

ശബരിമലയിൽ ചിത്തിര ആട്ടത്തിനായി നട അഞ്ചാം തീയതി തുറക്കും. ഒരു ദിവസത്തേക്കാണ് നട തുറക്കുക. ഒരു ദിവസത്തേക്ക് വേണ്ടിയാണെങ്കിലും കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. സംഘർഷമൊഴിവാക്കാനാണ് പോലീസും സർക്കാരും ശ്രമിക്കുന്നത്.

ശബരിമലയിൽ സന്നിധാനത്തടക്കം നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി മുതൽ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ.

സുരക്ഷയ്ക്കായി പോലീസിനെ ഇന്ന് മുതൽ വിന്യസിക്കും. അയ്യായിരത്തോളം പോലീസുകാരുടെ സേവനമായിരിക്കും മേഖലയിൽ ഉണ്ടാകുക. തിങ്കളാഴ്ച രാവിലെ 8 മണിയോടെ മാത്രമേ തീർഥാടകരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടു. കർശന പരിശോധനക്ക് ശേഷമാകുമിത്. ഭക്തരല്ലാത്ത ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാനോ അനുവദിക്കില്ല


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *