ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷക്കായി 15,259 പോലീസുകാർ; നാല് ഘട്ടങ്ങളിലായി സുരക്ഷാ ചുമതല വിഭജിച്ചു

  • 15
    Shares

ശബരിമലയിൽ മണ്ഡല-മകര വിളക്ക് കാലത്തെ സുരക്ഷക്കായി 15,259 പോലീസുകാരെ വിന്യസിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയെയും പരിസര പ്രദേശങ്ങളെയും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളിലായാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക

നാല് ഘട്ടങ്ങളായി എസ്പി, എഎസ്പി തലത്തിൽ 55 ഉദ്യോഗസ്ഥർ സുരക്ഷാ ചുമതലകൾ വഹിക്കും. ഡിവൈഎസ്പി തലത്തിൽ 113 പേരും ഇൻസ്‌പെക്ടർ തലത്തിൽ 359 പേരും എസ് ഐമാരായി 1450 പേരും ഡ്യൂട്ടിയിലുണ്ടാകും. 12,562 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, സിവിൽ പോലീസ് ഓഫീസർമാരും വനിതാ സിഐ, വനിതാ എസ്‌ഐ തലത്തിൽ 60 പേരും 860 സീനിയർ വനിതാ സിപിഒമാരെയും നിയോഗിച്ചിട്ടുണ്ട്.

ദക്ഷിണമേഖലാ എഡിജിപി അനിൽകാന്താണ് ചീഫ് കോർഡിനേറ്റർ. എഡിജിപി പി എസ് ആനന്ദകൃഷ്ണൻ കോ ചീഫ് കോർഡിനേറ്റർ ആകുമ്പോൾ ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോർഡിനേറ്റർ ആയി ചുമതല വഹിക്കും.

നവംബർ 16 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഐജി മനോജ് എബ്രഹാമിനും മരക്കൂട്ടത്ത് ഐജി വിജയ് സാഖറെക്കും എരുമേലിയിൽ ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. ഒന്നാം ഘ്ട്ടത്തിൽ 3450 പോലീസുകാരെ വിന്യസിക്കും.

നവംബർ 30 മുതൽ ഡിസംബർ 15 വരെയുള്ള രണ്ടാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഐജി വിജയനും മരക്കൂട്ടത്ത് ഐജി അജിത്കുമാറിനും എരുമേലിയിൽ ഐജി വിജയ് സാഖറെയും എസ്പി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബർ 15 മുതൽ ജനുവരി 16 മൂന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡിഐജി സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് ഐജി ബൽറാം കുമാർ ഉപാധ്യായയും എരുമേലിയിൽ ഐജി വിജയ് സാഖറെ, എസ് പി ഹരിശങ്കർ എന്നിവരും ചുമതല വഹിക്കും

ഡിസംബർ 30 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ വടശ്ശേരിക്കര എന്നി പ്രദേശങ്ങളുടെ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഡിഐജി അനൂപ് കുരുവിള ജോണും അദ്ദേഹത്തോടൊപ്പമുണ്ടാകും. മരക്കൂട്ടത്ത് ഐജി എസ് ശ്രീജിത്തും എരുമേലിയിൽ ഐജി വിജയ് സാഖറെയും ചുമതല വഹിക്കും


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *