ശബരിമലയെ പോലീസ് ഇടപെടൽ ചോദ്യം ചെയ്ത് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ; കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും ആവശ്യം
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കിയവരെ പോലീസ് കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ സെപ്റ്റംബർ 29 മുതൽ അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരെന്ന് ബിജെപി വിശേഷിപ്പിക്കുന്ന പ്രതിഷേധക്കാരുടെ വിവരങ്ങൾ ഹാജരാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.