ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരം; വിശ്വാസികളെന്ന പോലെ ചിലർ കലാപത്തിനായി നിലയുറപ്പിച്ചിരിക്കുന്നു: ഹൈക്കോടതിയിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

  • 14
    Shares

ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ തീർഥാടകർക്കോ പോലീസിനോ ജീവാപായം ഉണ്ടാകാം. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരുമെന്ന പേരിൽ കുറച്ചാളുകൾ ശബരിമലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

നിലയ്ക്കൽ, പമ്പ, ശബരിപീഠം എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതി ഉണ്ടായെന്നും കമ്മീഷണർ കോടതിയിൽ ബോധിപ്പിച്ചു. മണ്ഡലകാലത്ത് നട തുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും സ്‌പെഷ്യൽ കമ്മീഷണർ പറഞ്ഞു. ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളിൽ ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *