ശ്രീധരൻ പിള്ള പറഞ്ഞതു വിഴുങ്ങി; തന്ത്രി തന്നെ വിളിച്ചിട്ടില്ല, ആരാണ് വിളിച്ചതെന്ന് ഓർമയില്ല
നടയടക്കൽ വിവാദത്തിൽ തന്ത്രി തന്നെ ഫോണിൽ വിളിച്ച് ഉപദേശം തേടിയിരുന്നുവെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ശരി. കണ്ഠര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്
ആരാണ് വിളിച്ചതെന്ന് ഓർമയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സന്നിധാനത്ത് യുവതികൾ എത്തിയ സമയത്ത് തന്ത്രി തന്നെ വിളിച്ചുവെന്നും നടയടച്ചിടുമെന്ന് ഭീഷണി മുഴക്കാൻ താൻ ഉപദേശം നൽകിയെന്നുമായിരുന്നു യുവമോർച്ച സമ്മേളനത്തിൽ ശ്രീധരൻ പിള്ള പ്രസംഗിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് യാതൊരു പതർച്ചയുമില്ലാതെ പിള്ള മലക്കം മറിയുന്നത്.