ശ്രീധരൻ പിള്ളയുടെ ശബ്ദരേഖ പുറത്തുവിട്ടത് സ്വന്തക്കാർ തന്നെ; ഗ്രൂപ്പ് പോര് പാർട്ടിക്ക് വിനയാകുന്നു

  • 22
    Shares

ശബരിമല വിഷയത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ശ്രീധരൻ പിള്ളയുടെ ശബ്ദരേഖ പുറത്തുവിട്ടത് യുവമോർച്ച നേതാവെന്ന് സൂചനകൾ. ശ്രീധരൻ പിള്ളയെ ബിജെപി അധ്യക്ഷനാക്കിയതിൽ അമർഷം പൂണ്ടുനിൽക്കുന്ന ഗ്രൂപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

കോഴിക്കോട് നടന്ന യുവമോർച്ച പരിപാടിയിൽ ശബരിമല കലാപം ബിജെപിയുടെ അജണ്ടയായിരുന്നുവെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. ശബരിമല വിഷയം സുവർണാവസരമാണെന്നും തന്ത്രി നട അടച്ചിടുമെന്ന് ഭീഷണി മുഴക്കിയത് തന്റെ ധൈര്യത്തിലാണെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *