ബിജെപി നേതാക്കൾ പതിവ് ആവർത്തിക്കുന്നു; ശബരിമല വിഷയത്തിൽ സുബ്രഹ്മണ്യൻ സ്വാമിയും മലക്കംമറിഞ്ഞു

Loading...
  • 9
    Shares

നിലപാട് തിരുത്തലിൽ തങ്ങളെ തോൽപ്പിക്കാനാകില്ലെന്ന് ബിജെപി നേതാക്കൾ ഒന്നുകൂടി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ഇന്ന് നിലപാട് തിരുത്തി. സുപ്രീം കോടതി വിധിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിധി കോടതി പുനപ്പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു

സുപ്രീം കോടതി വിധി നടപ്പാക്കാൻ സൈന്യത്തെ വിളിക്കണമെന്ന് വരെ പറഞ്ഞ നേതാവാണ് സുബ്രഹ്മണ്യൻ സ്വാമി. ആർ എസ് എസ് നിലപാട് മാറ്റിയതോടെയാണ് സ്വാമിയും നിലപാട് തിരുത്തിയത്. യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടായിരുന്നു ആർ എസ് എസും ആദ്യം സ്വീകരിച്ചിരുന്നത്. വിധിയെ സ്വാഗതം ചെയ്ത് ആർ എസ് എസ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള മികച്ച അവസരമാണ് മുന്നിൽ വന്നതെന്ന് മനസ്സിലായതോടെ അവർ നിലപാട് തിരുത്തുകയായിരുന്നു

നക്‌സലേറ്റുകളും കമ്മ്യൂണിസ്റ്റുകളുമാണ് ശബരിമലയിൽ പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചത്. സർക്കാർ ഇവർക്ക് ഒത്താശ നൽകുകയാണെന്നും സ്വാമി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *